തുടർച്ചയായി ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ആയതിനാൽ കോടികളുടെ നഷ്ടങ്ങളാണ് ഓഹരി ഉടമകൾ നേരിടുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യയിലെ ശതകോടീശ്വരൻ മാരായ അംബാനിയുടെയും അദാനിയുടെയും ആസ്തികളിലും വൻ നഷ്ടം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തുടർച്ചയായ മൂല്യ തകർച്ച ഇന്ത്യയിലെ പ്രമുഖ വ്യവസായ പ്രമുഖർക്ക് ഭീമമായ നഷ്ടങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ നഷ്ടം അദാനിക്ക് ആണ് ഉണ്ടായിരിക്കുന്നത്. 88,000 കോടിയുടെ നഷ്ടമാണ് അദാനിക്ക് ഉണ്ടായിരിക്കുന്നത്.
മുകേഷ് അംബാനിക്ക് 28,000 കോടി രൂപയുടെ നഷ്ടമാണ് ഓഹരി തകർച്ച മൂലം ഉണ്ടായിരിക്കുന്നത്.
കൂടാതെ അസിം പ്രേംജി, ഷാപൂർ മിസ്ത്രി, ശിവ നാടാർ തുടങ്ങിയ വ്യവസായ ഭീമന്മാർക്കും വൻ നഷ്ടങ്ങളുടെ കണക്കുകളാണ് പറയാനുള്ളത്.
വൻ തോതിലുള്ള ആസ്തി ഇടിവുകളാണ് ഇവരുടെയൊക്കെ സംബാദ്യത്തിൽ ഉണ്ടയിരിക്കുന്നത്.