രാജ്യത്തെ ചെറുതും വലുതുമായ 100 നഗരങ്ങളിൽ തങ്ങളുടെ സേവനം വ്യാപിപ്പിച്ചുകൊണ്ട് സ്വിഗ്ഗിയുടെ കോമേഴ്‌സ് സേവനവിഭാഗമായ ഇൻസ്‌റ്റാ മാർട്ട് നൂറു നഗരങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിച്ചിരിക്കുന്നു.
ഓർഡർ ചയ്തു 30 മിനിറ്റിനുള്ളിൽ സാധനങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് സ്വിഗ്ഗിയുടെ കോമേഴ്‌സ് സേവനവിഭാഗമായ ഇൻസ്‌റ്റാ മാർട്ട് നിർവഹിക്കുന്നത്.
പലചരക്ക്, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങൾ വളരെവേഗം ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊടുക്കുന്ന സ്വിഗ്ഗി ഇൻസ്‌റ്റാ മാർട്ട് കഴിഞ്ഞ വര്ഷം മികച്ച സേവനം നൽകി പ്രശസ്തി നേടിയിരുന്നു.
ടയർ - 2, ടയർ - 3 നഗരങ്ങളിൽ ആണ് ഇൻസ്‌റ്റാ മാർട്ട് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ സേവനങ്ങൾ 10 മുതൽ 30 മിനിറ്റിനുള്ളിൽ എത്തിച്ചുകൊടുക്കാൻ കമ്പനി ശ്രദ്ധിക്കുന്നു.
2014 ൽ സ്ഥാപിതമായ സ്വിഗ്ഗി ഒരു ഇന്ത്യൻ ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി കമ്പനിയാണ് സ്വിഗ്ഗി .
ബാംഗ്ലൂരിലാണ് സ്വിഗ്ഗിയുടെ ആസ്ഥാനം.
പച്ചക്കറികൾ, കിച്ചൻ അവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ് സാധങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവ 10 മുതൽ 30 മിനിറ്റിനുള്ളിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നു എന്നതാണ് കമ്പനിയുടെ പ്രത്യേകത.