ഓഹരിവിപണി വീണ്ടും പ്രതീക്ഷകൾ നല്കാൻ തുടങ്ങിയതായി സൂചനകൾ കാണുന്നു.
കുറച്ചുകാലമായി വിപണിയിൽനിന്നും പണം പിൻവലിച്ചുകൊണ്ടിരുന്ന വിദേശനിക്ഷേപകർ വീണ്ടും നിക്ഷേപവുമായി വരാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരിവിപണി പുതിയ ഉയർത്തെഴുന്നേൽപിനു സാക്ഷ്യം വഹിക്കാൻ പോകുന്നതായി തോന്നുന്നു.
വരാവസാനം നാലു ശതമാനത്തിന്റെ നേട്ടത്തോടെ നിഫ്റ്റി 953 പോയിന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. സെൻസെക്‌സും 3076 പോയിന്റ് ഉയർന്നു.
വിദേശനിക്ഷേപങ്ങൾ തിരിച്ചുവരാൻ തുടങ്ങിയതോടെ വിപണി ഉഷാറാകാൻ തയ്യാറെടുക്കുന്നു എന്ന പ്രീതി പരന്നതോടെ നീണ്ടനാളത്തെ ഉറക്കം വിട്ടുണരാൻ ഓഹരിവിപണിക്കു അത് കരുത്തു നൽകും എന്നാണ് പൊതുവെ അഭിപ്രായം.
കുറച്ചുനാളായി ഇടിവ് രേഖപ്പെടുത്തിയിരുന്ന രൂപയുടെ മൂല്യത്തിൽ പൊടുന്നനെ ഉണ്ടായ വർധനവും വിപണിക്ക് കരുത്തു നൽകിയാതായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങളുടെ ഓഹരി വിറ്റ് കാശാക്കികൊണ്ടിരുന്ന വിദേശനിക്ഷേപകർ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വ്യക്തമായ കണക്കുകൂട്ടലുകളോടെ വീണ്ടും നിക്ഷേപിക്കാൻ തുടങ്ങിയത് ഓഹരിക്കു വലിയതോതിലുള്ള കരുത്താണ് കഴിഞ്ഞവാരം നൽകിയത്.
ട്രംപിന്റെ തിരുവയുദ്ധം വിപണിയെ ആട്ടിയുലക്കുന്നുണ്ടെങ്കിലും പുതിയ നിക്ഷേപകരുടെ തിരിച്ചുവരവ് പ്രതീക്ഷകളാണ് നൽകുന്നത്.
അമേരിക്കൻ ഡോളറിന്റെ മൂല്യം ദുർബലമാകാൻ തുടങ്ങിയത് രൂപയുടെ മൂല്യവർധനയ്ക്കു കരുത്തുകൂട്ടി. അത് ഇറക്കുമതി ചെലവ് കുറയ്ക്കാൻ കരണമാകുമെന്നതും വിപണിക്ക് ബലം നൽകുന്നു.
അതുപോലെ അമേരിക്കൻ പലിശനിരക്ക് കൂടുന്നതും അവരുടെ കടപ്പത്രത്തിലെ മൂല്യം ഇടിയുന്നതും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
എല്ലാംകൊണ്ടും നിലവിലെ ഇന്ത്യൻ വിപണി വീണ്ടും ഒരു ഉയർത്തെഴുന്നേൽപിനു തയ്യാറാകുന്ന സാഹചര്യം ആണ് കാണുന്നത്.