നിലവിലുള്ള കമ്പ കോള കമ്പനി സ്വന്തമാക്കിയ മുകേഷ് അംബാനി ഇന്ത്യക്കാർക്കായി 10 രൂപയുടെ ശീതളപാനീയം ഈ വേനൽക്കാലത്തു പുറത്തിറക്കുന്നു.
10 രൂപയുടെ ചെറിയ കുപ്പിയിലുള്ള കമ്പ കോളയാണ് അംബാനി മാർക്കെറ്റിൽ ഇറക്കാൻ പോകുന്നത്.
നിലവിൽ ആഗോള കോള ഭീമന്മാരായ പെപ്സി, കൊക്കക്കോള കമ്പനികൾ അടക്കിവാഴുന്ന ഇന്ത്യൻ ശീതളപാനീയ മാർക്കറ്റിലേക്കാണ് അംബാനിയുടെ കടന്നുവരവ്. അതും ആഗോള കോള ഭീമൻമാരുടെ മുന്നിൽ അടിപതറിപ്പോയ പഴയ ഇന്ത്യൻ കോള കമ്പനിയായ കമ്പ കോള സ്വന്തമാക്കികൊണ്ടു.
ആഗോള ഭീമന്മാരോട് ഏറ്റുമുട്ടാൻ തന്നെയാണ് അംബാനിയുടെ ഉദ്യമവും. വെറും 10 രൂപയ്ക്കു അതും പഞ്ചസാരയുടെ അളവ് കുറഞ്ഞ കോളയാണ് അംബാനിയുടെ കമ്പ കോള വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിൽ 750 കോടിയുടെ പാനീയങ്ങളാണ് കഴിഞ വർഷം വിറ്റഴിക്കപ്പെട്ടതു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പഞ്ചസാര കുറഞ്ഞ ഷുഗർ ഫ്രീ ആയ കോള ഉത്പന്നങ്ങൾക്കാണ് ഇന്ത്യൻ വിപണിയിൽ വലിയ ഡിമാൻഡ് എന്ന് മനസിലാക്കിയ അംബാനി പഞ്ചസാര തീരെ ഇല്ലാത്ത സീറോ ഷുഗർ കോളയാണ് 10 രൂപയ്ക്കു ചെറിയ ബോട്ടിലിൽ അവതരിപ്പിക്കുന്നത്.
ശീതള പാനീയ വിപണിയിൽ 1970-കളിലും 1980-കളിലും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡ് ആയിരുന്നു കമ്പ കോള. 1991-ൽ വിദേശ കമ്പനികളായ പെപ്സിയും കൊക്കകോളയും വരുന്നതുവരെ ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായിരുന്നു കമ്പ കോള.