വന്ന് വന്ന് ഇനി നിങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിയമപരമായ അവകാശം ലഭിക്കാൻ പോകുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാനും നികുതിവെട്ടിപ്പൊ, സാമ്ബത്തിക ക്രമക്കേടുകളോ നടന്നതായി കണ്ടെത്താൻ കഴിയുന്നതിനു ഉപകരിക്കുന്ന തെളിവുകൾ വല്ലതും കിട്ടിയാൽ നടപടിയെടുക്കാനാണ് പരിപാടി.
നികുതി വെട്ടിപ്പൊ, സാമ്പത്തിക ക്രമക്കേടുകളോ നടത്തുന്നതായി സംശയം തോന്നിയാൽ ഇത്തരക്കാരുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ അക്കൗണ്ടുകൾ ചെക്ക് ചെയ്യാനും തെളിവുകൾ ശേഖരിക്കാനും അതുവഴി നിയമപരമായ നടപടികൾ എടുക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കനാണ് ആദായനികുതി വകുപ്പ് പദ്ധതിയൊരുക്കുന്നത്.
ഐ ടി ആക്ടിലെ 132 വകുപ്പ് പ്രകാരം സാമ്പത്തിക തട്ടിപ്പു നടത്തിവരുടെ വീടുകളോ, ഓഫിസുകളോ നേരിട്ട് പരിശോധിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരുന്നു. അതിപ്പോൾ വിപുലീകരിച്ചു സംശയമുള്ളവരുടെ ഡിജിറ്റൽ സ്പേസിലേക്കും കടക്കാനാണ് ആദായനികുതി വകുപ്പ് പദ്ധതിയിടുന്നത്.
അടുത്ത സാമ്പത്തിക വർഷം മുതൽ നിങ്ങളുടെ സോഷ്യൽ മീഡിയ ഡിജിറ്റൽ സ്പേസുകളിലേക്കും ആദായനികുതി വകുപ്പിന്റെ മൂന്നാം കണ്ണ് നിയമപരമായി തുറക്കും എന്നാണ് അറിയുന്നത്.