നഷ്ടം തുടരുന്ന ഓല ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ് ജോലിക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചുവരുന്നതിനാൽ അധികജീവനക്കാരെ വീണ്ടും പിരിച്ചുവിടാൻ തയ്യാറെടുക്കുകയാണ് ഓല അഞ്ചു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്.
കഴിഞ്ഞ നവംബറിൽ കമ്പനി 500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു .
ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വെട്ടികുറയ്ക്കുന്നതു കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.
ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ, കസ്റ്റമർ റിലേഷൻഷിപ് തുടങ്ങിയ ഡിപ്പാർട്ടുമെന്റിൽ നിന്നാണ് പിരിച്ചുവിടൽ ഉണ്ടാകുക എന്നാണ് അറിയുന്നത്.
കടുത്ത വിപണി മത്സരം കമ്പനിയുടെ നഷ്ടങ്ങളുടെ കണക്കുകൾ കുത്തനെ ഉയർത്തുകയാണ്.
വിപണിയിലെ ഒന്നാം നമ്പർ ഇലക്ട്രിക്ക് സ്കൂട്ടർ വില്പനക്കാരായിരുന്ന ഓലയെ പിന്തള്ളി ഇപ്പോൾ ബജാജ്, ടിവിഎസ് ആണ് ഇപ്പോൾ മുൻനിരയിൽ നില്കുന്നത്.