ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തു പുതിയ നികുതി വ്യവസ്ഥയിൽ പല മാറ്റങ്ങളും വരാൻ പോകുന്നു.
പുതിയ ബജറ്റ് അനുശാസിക്കുന്നതനുസരിച്ചു നികുതി ദായകർക്കു 12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയിൽ നിന്നും ഒഴിവാക്കിയത് വലിയ ആശ്വാസമാണ്.
റിസേർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതുവഴി ഭാവന വായ്പ, വാഹന വായ്പ തുടങ്ങിയ പല ലോണുകളുടെയും തിരിച്ചടവ് തുക കുറയും.
മുതിർന്ന പൗരന്മാർക്ക് പലിശവഴി കിട്ടുന്ന വരുമാനത്തിൽ ഒരു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ടിഡിഎസ് ചുമത്തുകയില്ല.
വരുന്ന സാമ്പത്തിക വർഷം ഫിക്സഡ് ഡെപോസിറ്റിൽ നിന്നും 12 ലക്ഷം രൂപവരെ വരുമാനം ഉള്ളവർക്കും ചില നിബന്ധനകൾ പ്രകാരം നികുതി ഇളവ് ലഭിക്കും.
പുതിയ നിയമം വഴി ഓരോ പൗരനും രണ്ടു വീടുകൾക്കു വരെ നികുതി അടയ്ക്കാതെ ഇരിക്കാം. രണ്ടിൽ കൂടുതൽ ഉണ്ടായാൽ അതിൽനിന്നും കിട്ടുന്ന വരുമാനത്തിന് നികുതി ബാധകമായിരിക്കും.