ലോകം വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമോ എന്ന സംശയം പല മേഖലകളിൽ നിന്നും ഉയരുന്നു.
അമേരിക്കയിലേക്ക് ചില രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക തിരുവ നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രപിന്റെ തീരുമാനം ആണ് പുതിയ പ്രതിസന്ധികൾക്ക് തുടക്കം.
ഇതിന് തിരിച്ചടിക്കാൻ ചൈന ഇറങ്ങിയപ്പോൾ പ്രശ്നം ഒന്നുകൂടി വഷളായി.
ഇത് മൂലം വില്പന സമ്മർദ്ദം എല്ലാ മേഖലയിലും പടർന്നു പിടിച്ചു.
ഏഷ്യൻ ഓഹരി വിപണി കൂപ്പുകുത്തി വീഴുന്നു.
ക്രൂഡ് ഓയിൽ വില കുറഞ്ഞുവരുന്നു.
2008 നും കോവിഡിന് ശേഷവും ഉണ്ടായതുപോലെ വലിയ സാമ്പത്തിക മാന്ദ്യം മണക്കുന്നോ?
സ്വർണ വില ഇടിയുന്നു.
തിരുവ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്നു ട്രംപ്.
പ്രധാന ഓഹരി വിപണികളെല്ലാം വൻതോതിൽ നഷ്ടം രേഖപ്പെടുത്തി.
2008 ന് ശേഷം ആദ്യമായി എം എസ് സി ഐ ഏഷ്യാ പസഫിക് ഇടക്സ് 7.9 ശതമാനം കുറഞ്ഞു.
അമേരിക്കയിലും വ്യാപാര മാന്ദ്യവും വിലക്കയറ്റവും തുടങ്ങിയിരിക്കുന്നു.
കൂടാതെ സ്വന്തം നാട്ടിലും ജനങ്ങൾ പ്രസിഡന്റിനെ തീരെ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു.
ഇത് ട്രംപിനെ തന്റെ നയങ്ങളിൽ മാറ്റം വരുത്താൻ ഇടയാക്കിയേക്കും എന്ന് പലരും പ്രതീക്ഷിക്കുന്നു.
അനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കിൽ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണ്ടും കൂപ്പുമെന്നാണ് വിദഗ്ദാഭിപ്രായം.