ഇറക്കുമതി ചുങ്കം മറ്റു രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്നതു തൽക്കാലത്തേക്ക് മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ തീരുമാനം വിപണിയിൽ ഉയർത്തെഴുന്നേല്പിനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
മൂന്നു മാസത്തേക്കാണ് മറ്റു രാജ്യങ്ങൾക്കു മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം അമേരിക്ക മരവിപ്പിച്ചിരിക്കുന്നത്.
ഇത് ഏഷ്യൻ വിപണിയിലും വർദ്ധനവ് രേഖപ്പെടുത്തി.
മഹാവീർ ജയന്തി പ്രമാണിച്ചു വ്യാഴാഴ്ച ഇന്ത്യൻ വിപണി അവധിയായതിനാൽ ട്രംപിന്റെ തീരുമാനത്തിന്റെ പരിണിതഫലം നാളെയാണ് അറിയാൻ സാധിക്കുക.
എന്തായാലും ട്രംപിന്റെ പ്രഖ്യാപനം വലിയ ആശ്വാസമാണ് വിപണിയിൽ ഉയത്തിയിരിക്കുന്നതു. ഇതിന്റെ അനന്തരഫലങ്ങൾ വരും ദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു.