ലോക ശതകോടീശ്വരുടെ പട്ടികയിൽ എം എ യൂസുഫലി മലയാളിയായ ശതകോടിശ്വരന്മാരിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
ഫോബ്‌സ് മാസിക പുറത്തിറക്കിയ ഏറ്റവും പുതിയ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് മലയാളിയായ എം എ യൂസുഫലി ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ ശതകോടേശ്വരന്മാരിൽ 32 -)o സ്ഥാനത്താണ് അദ്ദേഹം എത്തിയിരിക്കുന്നത്. മലയാളികളായ ശതകോടീശ്വരന്മാരിൽ ഒന്നാം സ്ഥാനം യൂസുഫലിക്കാണ്.550 കോടി ഡോളറിന്റെ ആസ്തിയുമായാണ് മലയാളികളിൽ ഒന്നാം സ്ഥാനം എം എ യൂസുഫലി നിലനിർത്തിയിരുന്നത്. ഇന്ത്യക്കാരായ ശതകോടിശ്വരന്മാരിൽ യുസുഫലിക്ക് 32 -)o സ്ഥാനവും ലോക പട്ടികയിൽ 639 -)o സ്ഥാനവുമാണ് ഫോബ്‌സ് മാനസിക നൽകിയിരിക്കുന്നത്.
മുകേഷ് അംബാനി 9,250 കോടിയുടെ ആസ്തിയുമായി ഇന്ത്യക്കാരിൽ ഒന്നാമനാണ്. ലോക സമ്പന്ന പട്ടികയിൽ അംബാനി 18 -)o സ്ഥാനത്താണ്.
34200 കോടി ഡോളർ ആസ്തിയുമായി ടെസ്‌ല മേധാവി എലോൺ മാസ്ക് ആണ് ലോക സമ്പന്നരിൽ ഒന്നാമൻ. രണ്ടാം സ്ഥാനം 21600 കോടി ഡോളറുമായി മെറ്റാ മേധാവി മാർക്ക് സക്കർബർഗും.