ഉപഭോക്താക്കൾക്ക് എല്ലാവിധ സാമ്പത്തിക വിവരങ്ങളും നല്കാൻ റിസേർവ് ബാങ്ക് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്ഫോം ആയ വാട്സാപ്പിൽ പുതിയ ചാനൽ തുടങ്ങി.
ഇനിമുതൽ എല്ലാവിവരങ്ങളും ചാനൽ വഴി ഉപഭോക്താക്കൾക്ക് വീടുകളിൽ എത്തിക്കാനാണ് റിസേർവ് ബാങ്ക് പദ്ധതിയിടുന്നത്.
ആർ ബി ഐ യുടെ വാട്സ്ആപ് ചാനലിൽ ജോയിൻ ചെയ്തു പുതിയ സാമ്പത്തിക കാര്യ അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് നേടാൻ സാധിക്കും .
ബാങ്കിൽ വിവരങ്ങൾ, പുതിയ സാമ്പത്തിക കാര്യങ്ങളുടെ അപ്ഡേറ്റുകൾ തുടങ്ങിയ എല്ലാവിധ കാര്യങ്ങളും ഈ ചാനൽ വഴി യഥാസമയം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
റിസേർവ് ബാങ്കിന്റെ ക്യു ആർ കോഡുപയോഗിച്ചു ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്.
സാധാരണക്കാർക്കു മനസിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായ രീതിയിലായിരിക്കും ചാലിൽ സാമ്പത്തിക കാര്യാ വിവരണങ്ങൾ നല്കുകുക.
പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും വിവരങ്ങൾ കൈമാറാനും ഇതുവഴി സാധിക്കും എന്നാണ് റിസേർവ് ബാങ്ക് ഉദ്ദേശിക്കുന്നത്.