ഇന്ത്യയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം മാത്രം ഒരുകോടിയോളം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്ഫോം ആയ വാട്സ്ആപ്.
വാട്സാപ്പിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാതിരുന്ന അക്കൗണ്ടുകളാണ് കമ്പനി ബ്ലോക്ക് ചെയ്തത്.
ഐ ടി നിയമം അനുസരിച്ചു ഉപഭോക്താക്കൾ പരാതി നൽകിയതും, കമ്പനി സ്വയമേവ കണ്ടെത്തിയ അനധികൃത അക്കൗണ്ടുകളും ആണ് ബ്ലോക്ക് ചെയ്ത പട്ടികയിൽ പെടുത്തിയിരിക്കുന്നതു.
ഇന്ത്യയിൽ വാട്സാപ്പിന് ഏകദേശം 50 കോടിയിലേറെ ഉപഭോക്താക്കൾ ആണ് ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തു സൈബർ തട്ടിപ്പുകൾ നടക്കുന്നതിൽ കൂടുതലും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴിയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. തട്ടിപ്പുകാർ കൂടുതലും തങ്ങളുടെ ഇരകളെ കണ്ടെത്തുന്നത് വാട്സാപ്പ് തുടങ്ങിയ ജനപ്രിയ സോസ് മീഡിയ പ്ലാറ്റുഫോമുകൾ വഴിയാണ്.
പ്ലാറ്റുഫോമിന്റെ ദുരുപയോഗം കുറയ്ക്കാനും കുറ്റങ്ങൾ കണ്ടെത്തുന്നതിനുമായി കുറച്ചുകാലമായി വാട്സ്ആപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ഉപയോഗപ്പെടുത്താൻ തുടങ്ങിയിരുന്നു.